21.12.13

ഒരു NIT ജാട ..

                                    ഒരു NIT ജാട ..


സീൻ ഒന്ന് : മുഘവര

NIT ഇല് നിന്നും റാങ്കുകാരി  സുന്ദരി സൂസമ്മ  മെസ്സേജ് ചെയ്തു.."convocation ഓണ്‍ 16th "..
ഹോ ..കാത്തു കാത്തു ഇരുന്ന നിമിഷം ആണ് വരൻ പോകുന്നത് ..കൊള്ളാം ..പണ്ട് മുതലേ ഒരു ആഗ്രഹം ആണ്..സിനിമയിൽ കാണുംപോലെ ഗൌണ്‍ ഒക്കെ ഇട്ടു കുറച്ചു ജാട  കാണിച്ചു ഒന്ന് സർട്ടിഫിക്കറ്റ് വാങ്ങണം എന്ന്..
കൊറേ നാളായി കേൾക്കുന്നു ..പ്രസിഡന്റ്‌ ആണ് പോലും വരുന്നത് എന്ന്.. അതിനാലാണ് ഇത്രയും താമസിക്കുനത് എന്ന്..
ഹാവു ..ഓടുവിൽ അത് വരുന്നു...ഞാൻ കണക്കു കൂട്ടി ..

സീൻ രണ്ട് : പണി വരുന്ന വഴികള്  

ഒരു ആഴ്ച മുമ്പ് : വിജീഷ് വിളിക്കുന്നു ..എടാ, നീ വരില്ലേ..ഞാൻ എല്ലാരേയും വിളിച്ചുകൊണ്ടിരിക്കുന്നു..എബിയും സ്നേഹരാജും ഉണ്ട് ...സബ്ന  വരില്ല..ശരിക ഉണ്ടാവും.. ബാക്കി ഉള്ളവരുടെ കാര്യം ഒരപ്പില്ല..
പിന്നെ ഒറപ്പല്ലേ ..ഞാൻ ഇല്ലാതെ എന്ത് convocation ..ഞാൻ മറുപടി പറഞ്ഞു..
നീ രജിസ്റ്റർ ചെയ്തോ?..
അതും വേണോ ..
സാരമില്ല ..ഞാൻ ചെയ്തോളാം ..അവൻ ആശ്വസിപ്പിച്ചു..
അടുത്ത ദിവസത്തെ പരിക്ഷക്കായി  എത്തിക്സ് പഠിച്ചു തല കറങ്ങിയ ഞാൻ ആശ്വസിച്ചു..
പക്ഷെ 1 ദിവസം നേരത്തെ റിപ്പോർട്ട്‌ ചെയണം..പരിശീലനം ഉണ്ടാവും..പിന്നെ 2000 രൂപ അഡ്വാൻസ്‌ കൊടുക്കണം..എന്നാലേ ഗൌണ്‍ തരു ..
oops ..
പിന്നെ നിന്റെ id കാര്ഡും വേണം..
ഈശ്വരാ ..ഇതൊക്കെ ഞാൻ പണ്ടേ കുപ്പയിൽ കളഞ്ഞ സാദനം അല്ലെ ..ഇനി എവിടെ പൊയ് പെറുക്കി എടുക്കാൻ..
അല്ലെടാ ..നിന്റെ വോറെർ id  മതി..nit id കാർഡ്‌ ആര്ക്കും ഇല്ല എന്ന് അവന്മാര്ക്ക് നന്നായി അറിയാം..
ഹാവൂ...സമാധാനം ..
എടാ എനിക്ക് അന്ന് രാവിലെയ എത്താന്  പറ്റു ..ട്രെയിന 6am ആണ് ലാണ്ടിംഗ് ..തലേന്നു നോ ചാൻസ് ..വല്ല വകുപ്പും ഉണ്ടോ?..ഞാൻ നിസഹായത വെളിപെടുത്തി..
അവന്മാര് കട്ടുക്ക് പറഞ്ഞത് തലേന്നു 2-5 pm റിപ്പോർട്ട്‌ ചെയണം എന്നാ..നീ ഒരു കാര്യം ചെയൂ..നമ്മുടെ സില്ബി യെ വിളിക്ക്..അവളാണ് എനിക്ക് മെയിൽ ചെയ്തത്..
കൊള്ളം ..ഒരു മള്ട്ടി നാഷണൽ സുന്ദരിയെ വിളിച്ചു പഞ്ചാര അടിക്കാൻ കിട്ടിയ ചാൻസ് ..ഞാൻ സമ്മതിചു ..
ഈ സുന്ദരി എന്റെ പിന്ഗാമി ആയി പ്ലസിമെന്റ്റ് ദിപർട്ടുമെന്റ് കൈകാരിയം ചെയ്ത ആളാണ്..
പിന്നെ പാസൌട്ട് ആയ  ശേഷം പുതിയ നമ്പർ  തരാത്തതിനാൽ ഞാൻ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത അളുമാകുന്നു ..ഏതായാലും ഈ സംഭാവിതിനു രണ്ടാര്ഴ്ച മുമ്പ് , ഒരു whatsapp  മെസ്സേജ് അയച്ചു എന്നെ ചൊറിഞ്ഞ അളുമാകുന്നു ..ആയതിനാൽ ഇപ്പൊ എന്റെ കയിൽ no ഉണ്ട്...
ശരി..വിളിച്ചേക്കാം...
ഞാൻ രാത്രി 8 മണിക്ക് ഡയൽ ചെയ്തു..കാൾ ബിസി..പിന്നെ ഒരു മെസ്സേജ്..സോറി ഡാ..ഇന് ഓഫീസ് ..കാൾ യു later ..
ശെടാ...യെവളുമാർ ഈ ടൈം ഇലും  ഓഫീസിൽ  തന്നെ...8 മണി കഴിഞ്ഞാൽ പെമ്പുല്ലരെ വിളിക്കുന്ന ശീലം പണ്ടേ നിറുത്തിയതാണ്...ഇനി എന്ത് ചെയും..
ഏതായാലും, 10 മണി കഴിഞ്ഞു ഞാൻ ഉറക്കം പിടിക്കുമ്പോൾ അവൾ വിളിച്ചു...
ഞാൻ കാര്യം അവതരിപ്പിച്ചു...എനിക്ക് 16 നു രവിലെയെ എത്താൻ  പറ്റു ..ഹെല്പ് ചെയണം..
ഓക്കേ ..ഞാൻ നോക്കാം..നാളെ ഞാൻ അന്വേഷിട്ടു വിളിക്കാം...ഫോണ്‍ കട്ട്‌ ആയി...
ഞാൻ ഒരക്കതിലേക്ക് വീണു..

സീൻ 5:  ചൊറിച്ചില് 

ഞാൻ പലര്ക്കും മെയിൽ ചെയ്തു...nit  അല്ലേ ..ഒരുത്തനും റിപ്ലയ്  ചെയ്തില്ല....ഒടുവില രജിസ്ട്രാർ ഒറ്റ വരി റിപ്ലയ്  തന്നു..contact registration desk ..
ഞാൻ സുന്തരിയ്യുടെ കാൾ പ്രതീക്ഷിച്ചു ഇരിക്കുന്നു..നോ calls ..
ഒടുവിൽ  തലേന്നു അവൾ വിളിച്ചു..do  u  need any  help ?..കൊള്ളാം .ഞാൻ ഇപ്പൊ ട്രെയിനിൽ ആണ്...ഞാൻ പറഞ്ഞു..നിനക്ക് എന്റെ രജിസ്ട്രേഷൻ ചെയമോ?..കാശും ഇടണം..ഞാൻ ഇപ്പൊ പിച്ച ചട്ടി ആണ്...
ഞാൻ നോക്കാം..
എട്ടരക്ക് ,പിന്നെ വീണ്ടും ഒരു കാൾ..ഡാ..അവന്മാര് സമ്മതിക്കുന്നില്ല ..നിന്റെ id  കാർഡ്‌ വേണം...
ഞാൻ നാളെ രവില്ലേ വരും..അപ്പൊ കാണിക്കാം..
ലവന്മാര്  സമ്മതിക്കുന്നില്ല..ഇന്ന് മാത്രമേ രജിസ്ട്രേഷൻ ഉള്ളു...certificate  വേണമെങ്കിൽ ഇന്ന് തന്നെ ചെയ്തോ...
9 മണിക്ക് വിജീഷ് വിളിച്ചു..ഡാ ഞാൻ ഇപ്പൊ എത്തിയതെ  ഉള്ളു..ഇപ്പോഴും ഭയങ്കര ഇടി...നീ നാളെ വന്നാ  മതി..ഇത് ഇന്നൊന്നും തീരത്തില .2 മണിക്ക് വന്നവര് പോലും ഈച്ച പിടിച്ചിരിക്കുന്നു ....ട്രെയിനിന്റെ താളത്തിൽ ഞാൻ സന്തോഷിച്ചു..
വീണ്ടും സുന്ദരിയുടെ കാൾ ..നിനക്ക് എത്ര കാശു വേണം ?..
വെറുതെ ഒന്ന് ചൊറിയുക ..
2000 വേണം..ഞാൻ പറഞ്ഞു..
എടാ, എന്റെ കയിൽ ഇത്രെയേ ഉള്ളു..1800 മതിയോ ?..200 rs എനിക്ക് അടുത്ത ദിവസം ഫുഡ്‌ കഴിക്കാൻ വേണം..
ഞാൻ എന്റെ പോക്കറ്റിൽ തപ്പി..ഇഷ്ടം പോലെ കാശു ഉണ്ട്..പിന്നെ വിജീഷ് ഒരു 5000 തരാനും ഉണ്ട്..
ഒരു കാര്യം ചെയ്..നീ 1500 രാജേഷിന്റെ കയിൽ കൊടുത്തോ ...ഞാൻ രാവിലെ വാങ്ങിക്കൊല്ലം ..കാശിനു ഇപ്പൊ ഭയങ്കര ടൈറ്റ് ..
വെറുതെ ഒരുത്തിയെ ചൊറിയാൻ ഉള്ള ചാൻസ്  എന്തിനു പാഴാക്കുന്നു...

സീൻ 6  അഹങ്കാരം ..

16 നു രാവിലെ ഞാൻ കോഴിക്കോട്ടു എത്തി..വിശാലമായി പിള്ളേച്ചന്റെ കടയില നിന്നും ബ്രീക്ഫസ്ട്ട്  കഴിച്ചു..
ഒടുവില 8 മണിക്ക് ഞാൻ nit ഇല്  തിരുമോന്ത കാണിച്ചു...
ഒറ്റ പട്ടികുഞ്ഞു പോലും que  നിക്കാൻ ഇല്ല..കുറച്ചു പേര് ചൊറിയും  കുത്തി ഗൌനും പിടിച്ചു ഇരിക്കുന്നു..
sir  u  r  late ..ഓഹോ അങ്ങെനെയനൊ ..btech  പിള്ളാരുടെ ലാബിൽ ചെല്ലുംബോഴത്തെ ജാട  ഞാൻ പുറത്തെടുത്തു..should ഐ call  someone ?..ഇ.സീ  യിലെ രാമ സാർ  ഓടി വന്നു..റ്റൊജിനേ ..ഫാസ്റ്റ് ആക്കു ,..എന്റെ മുമ്പില് നിന്ന btech  ശിശുകൾ വിയർത്തു ..ശട  പട എന്ന് കാര്യങ്ങൾ കഴിഞ്ഞു...
ഞാൻ ഞെളിഞ്ഞു നിന്ന് ഗൌണ്‍ മേടിച്ചു..ഇന്നലെ യെവന്മാരുടെ ജാഡ ..ഇന്ന് എന്റെ ജാഡ...

9 മണിക്ക് എല്ലാര്ക്കും ഞാൻ  മെസ്സേജ് അയച്ചു.ഗോൾഡ്‌ മെടളിസ്റ്റ്  സൂസമ്മയുദെ വക ട്രീറ്റ്..ഉച്ചക്ക് ബ്രോസ്റ്റില് ....ആരും വരാതിരിക്കരുത്.....
ഒരു പണി കൊടുക്കാൻ ഉള്ള ചാൻസ്  എന്തിനു കളയുന്നു...

10.30 നു എല്ലാരും ഗൌണ്‍ ഇട്ടു അകത്തു കയറണം..പിന്നെ ഇറങ്ങാൻ പറ്റത്തില്ല ....പച്ചവെള്ളം പോലും ഹാളില് കേറ്റാൻ പറ്റത്തില്ല..ഞാൻ പുറത്ത്‌ നിന്നും തന്ന മാ 4 എണ്ണം വാങ്ങി പോക്കറ്റിൽ ഇട്ടു... പിന്നെ നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു...
അകത്തു കേറിയപ്പോൾ സില്ബി കൊച്ചമ്മ...കാശു കിട്ട്യരുന്നോ..?..
ഇല്ല ,..ഞാൻ തെണ്ടി പൊയ്...
നീ രാജേഷിനെ വിളിച്ചിരുന്നോ?..
ഊപസ്‌ ..ഞാൻ ചമ്മി..
.രാജേഷ്‌ നല്ല ഉറക്കമൈരുന്നു..അതുകൊണ്ട് വിളിച്ചില്ല..
ഹമമ ...അവൾ ചിരിച്ചു...100 വാട്ട് ചിരി...
വിജീഷ് വന്നു സീറ്റ്‌ ചോദിച്ചത് കൊണ്ട് രക്ഷപെട്ടു...കണ്ണ് അടിച്ചു പോയില്ല..
kungfu അറിയാം എന്നത് കൊണ്ടെന്നും കാര്യമില്ല..പെമ്പിള്ളേർ അടിച്ചാൽ കൊള്ളുക്യെ വഴിഉള്ളു,,,, 
ഏതായാലും അവൾ കൈ വച്ചില്ല..ബാഘ്യം ..

 കൊലപാതകം

 അകത്തു നല്ല ചുടാണ് .....സ്റ്റേജിൽ ഡയറക്ടർ വക graduate വധം അരംഗേരുന്നു ... 5 മിനിറ്റ് ആണ് അയാള്ക്ക് പ്രസംഗം വായിക്കാൻ കൊടുത്തിരുന്നത്...ഞങ്ങൾ അയാളുടെ പ്രസംഗത്തിന്റെ പേജുകൾ എണ്ണി ..അര മണിക്കൂര് ആയിട്ടും നിരത്തുന്നില്ല.....കോട്ടയം കൊട്ടായം ആയും  NIT  അന്  ഐ  ത്തീ  ആയും stone  ഇസ്തോണ്‍  ആയും  ബെന്ഗാളി തകര്ക്കുകയാണ്....കൈയിലെ മാ എല്ലാം തീർനു ..തൊണ്ട വരളുന്നു..
അപ്പോളാണ് ഞാൻ ചീഫ് ഗുസ്റ്റിനെ  ശ്രദ്ദിച്ചത് ..
പ്രണബ് മുകെര്ജീ   അല്ല....ഒരു പാവം മല്ലു...നെല്സണ്‍ മണ്ടേല മരിച്ചത് കൊണ്ട് പ്രണബ് വന്നില്ല..
പകരം പഴയ ugc  ചെയറമാൻ..
അയാൾ എന്നെ ഞെട്ടിച്ചു...അച്ചടിച്ച പ്രസംഗം അയാൾ കണാപടം പറയുന്നു...
ചുമ്മാ അല്ല ആളു ugc  വരെ പോയത്..
ഏതായാലും 2 മണി കഴിഞ്ഞപ്പോ സർട്ടിഫിക്കറ്റ് കിട്ടി..ഞാൻ എന്റെ ട്രേഡ് മാർക്ക്‌ ചിരി ചിരിച്ചു ഫോട്ടോക്ക് പോസ് ചെയ്തപ്പോ പുറകില് നിന്നവൻ  എന്നെ തള്ളി സർട്ടിഫിക്കറ്റ് മേടിച്ചു...
ഹോ...എത്ര പെട്ടെന്ന് കഴിഞ്ഞു...

വിങ്ങല് ..

3 മണി നേരത്ത് ബിരിയാണി വാങ്ങി തിന്നാൻ ഓടുമ്പോ,ഒരു പെണ്‍കുട്ടി ചാടി വീണു...ഹായ് റ്റൊജിൻ ...തീജ്വാല ആളുമോ ...
എക്സാം എങ്ങെനെ ?.. 
ഇറ്റ്‌ വാസ് ഗുഡ്..
ഹ്മ്മ്..ഇറ്റ്‌ വാസ് ഗുഡ്..
4 കണ്ണുകൾ ...എന്ത് ഇനി പറയും...ഞാൻ കുഴങ്ങി..
ഇപ്പൊ എവിടെ ..?
അവൾ ഒരു MNC യുടെ പേര് പറഞ്ഞു....
ഗുഡ് ..
seconds ..minutes ..എന്ത് പറയും?..
പാസ്‌ ഔട്ട്‌ അയ ശേഷം പുതിയ നമ്പർ തരാത്ത എല്ലാവരെയും ഡിലീറ്റ് ചെയ്ത കൂടത്തിൽ നീയും ഉണ്ടായിരുന്നു...ഇല്ല മകളെ..പുതിയ ലോകത്തില് നമ്മൾ രണ്ടു പേരും രണ്ടു വഴിക്കാണ്..
എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ ഒരു ഹായ് മാത്രം പറയാവുന്ന അനേകം സൗഹൃദഗളില്  ഒന്നായി നീയും..
ബിരിയാണി കഴിക്കാൻ കൂടെ ഉള്ളവരെ തപ്പി ഞാൻ ഓടി....

അസ്തമയം ..